- Trending Now:
ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയുമെന്ന സൂചന നൽകി കേന്ദ്രം. രാജ്യാന്തര വിപണിയിൽ വില കുറയുകയാണെങ്കിൽ പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്. നിലവിൽ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതിൽ നിന്ന് വില താഴുകയാണെങ്കിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് ഹർദീപ് സിങ് പുരി നൽകിയ വിശദീകരണം.
നിലവിൽ വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയിൽ വിലയെ സ്വാധീനിക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷങ്ങൾക്കുള്ളിൽ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ലോക്സഭയിൽ മന്ത്രി പറഞ്ഞു.
ഇനി വാട്ട്സ്ആപ്പ് വഴി ഓർഡർ ചെയ്താൽ ഭക്ഷണം ട്രെയിനിലെ ഇരിപ്പിടത്തെത്തും... Read More
ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നു. പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവരുടെ. നിലവിൽ സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ വിലയിൽ 330 ശതമാനത്തിന്റെ വർധനയാണ് ഉള്ളത്. എന്നാൽ ഇതനുസരിച്ചുള്ള വില വർധന പാചകവാതക വിലയിൽ ഇല്ല.
നിലവിൽ ഒരു മെട്രിക് ടണിന് 750 ഡോളറാണ് വില. ഇതിൽ നിന്ന് വില താഴുകയാണെങ്കിൽ ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്ക് പാചകവാതകം വിൽക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.