Sections

അദാനി ഡാറ്റാ സെന്ററിലെ സ്ഥലം വാടകക്കെടുത്ത് ​ഗൂ​ഗിൾ; മാസവാടക 11 കോടി

Saturday, Oct 15, 2022
Reported By admin
google

2021 ഫെബ്രുവരിയിലാണ് ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ആഗോള ഡാറ്റാ സെന്റര്‍ ഓപ്പറേറ്ററായ എഡ്ജ്കണെക്സ്  കമ്പനിയുമായി ചേര്‍ന്ന് അദാനി എന്റര്‍പ്രൈസസ് സംയുക്ത സംരംഭം ആരംഭിച്ചത്

 

അദാനി എന്റര്‍പ്രൈസസിന്റെ നോയിഡയിലെ ഡാറ്റാ സെന്ററിലുള്ള 4.64 ലക്ഷം ചതുരശ്ര അടി സ്ഥലം പ്രതിമാസം 11 കോടി രൂപക്ക് വാടകക്കെടുത്ത് ​ഗൂ​ഗിൾ. ഗൂഗിളിന്റെ കീഴിലുള്ള റെയ്ഡന്‍ ഇന്‍ഫോടെക്ക് കമ്പനി എന്ന കമ്പനിയാണ് സ്ഥലം 10 വര്‍ഷത്തേക്കാണ് പാട്ടത്തിനെടുത്തത്.നോയിഡയിലെ സെക്ടര്‍-62 ലെ അദാനി ഡാറ്റാ സെന്ററിലെ 4,64,460 ചതുരശ്ര അടിയാണ് കമ്പനി പാട്ടത്തിനെടുത്തത്. ഒരു ചതുരശ്ര അടിക്ക് പ്രതിമാസം 235 രൂപയാണ് വാടക. പ്രാരംഭ വാര്‍ഷിക വാടക 130.89 കോടി രൂപയാണ്. ഓരോ വര്‍ഷവും വാടകയില്‍ ഒരു ശതമാനം വര്‍ദ്ധനവുണ്ടാകും. കഴിഞ്ഞ മാസമാണ് പാട്ടക്കരാര്‍ ഒപ്പിട്ടതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.


2021 ഫെബ്രുവരിയിലാണ് ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ആഗോള ഡാറ്റാ സെന്റര്‍ ഓപ്പറേറ്ററായ എഡ്ജ്കണെക്സ്  കമ്പനിയുമായി ചേര്‍ന്ന് അദാനി എന്റര്‍പ്രൈസസ് സംയുക്ത സംരംഭം ആരംഭിച്ചത്. തുടക്കത്തില്‍, ചെന്നൈ, നവി മുംബൈ, നോയിഡ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ തുടങ്ങുമെന്ന് ഈ കമ്പനി പ്രഖ്യാപിച്ചിരുന്നു. 2021 ജൂലൈയില്‍, ഏകദേശം 2,400 കോടി രൂപ മുതല്‍മുടക്കില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനായി നോയിഡ അതോറിറ്റി സെക്ടര്‍ 62ല്‍ 34,275 ചതുരശ്ര മീറ്റര്‍ സ്ഥലം അദാനി എന്റര്‍പ്രൈസസിന് അനുവദിച്ചിരുന്നു.

ഒടിടി, ഓണ്‍ലൈന്‍ ഗെയിമിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ വര്‍ധനവ്, ഇ-കൊമേഴ്സ്, എഡ്യൂടെക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം, മെഷീന്‍ ലേണിംഗ്, 5ജി, ബ്ലോക്ക്‌ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്ററുകളുടെ ആവശ്യം വര്‍ദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ മാര്‍ക്കറ്റ് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്വന്തമാക്കിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.