Sections

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്ത; ടൂർ പാക്കേജുമായി കെഎസ്ആർടിസി

Saturday, Feb 04, 2023
Reported By admin
ksrtc

ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കെ എസ് ആർ ടി സി യാത്ര ഒരുക്കുന്നത്


യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെ എസ് ആർ ടി സിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സി യുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും.

മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാർ, കരിയാത്തൻപാറ, വാഗമൺ, വയനാട് ജംഗിൾ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, മലമ്പുഴ, തൃശ്ശൂർ മ്യൂസിയം, കൊച്ചിയിൽ ആഡംബരക്കപ്പലായ 'നെഫ്രിറ്റി'യിൽ യാത്ര എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി യാത്ര ഒരുക്കുന്നു.

കോഴിക്കോട് നിന്നും വയനാട് നിന്നും തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നുമെല്ലാം യാത്ര ആരംഭിക്കുന്നുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കെ എസ് ആർ ടി സി യാത്ര ഒരുക്കുന്നത്. സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തെരഞ്ഞെടുക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.