Sections

സ്വർണ വില കുത്തനെ കുറഞ്ഞു പവന് 41,600/-

Thursday, Feb 16, 2023
Reported By Admin
Gold Rate

4 ദിവസത്തിനിടയിൽ സ്വർണത്തിന് 480 രൂപയുടെ ഇടിവ്


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപകുറഞ്ഞ് പവന് 41,600 രൂപയായി. കഴിഞ്ഞ 4 ദിവസത്തിനിടയിൽ 480 രൂപയുടെ ഇടിവ് സ്വർണത്തിന് സംഭവിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 5200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 35 കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4295 രൂപയാണ്.

ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്കായ 42,880 രൂപയിൽ നിന്നാണ് ഇന്ന് 41,600 രൂപയിലെത്തി നിൽക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.