Sections

വീണ്ടും വില വർധന; സ്വർണം വീണ്ടും അൻപത്തിമൂവായിരത്തിൽ

Thursday, May 02, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് വീണ്ടും വില വർധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 560 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 53,000 രൂപയിലേക്ക് ഉയർന്നു. ഇന്നലെ സ്വർണവിലയിൽ വൻ ഇടിവ് നേരിട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്നലെ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപ വർധിച്ച് 6,625 രൂപയിലേക്ക് ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 608 രൂപയുടെ വർധനയിലൂടെ 57,816 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 76 രൂപയുടെ വർധനയിലൂടെ 7,227 രൂപയിലേക്ക് വർധിച്ചു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 464 രൂപ വർധിച്ചു. ഇതോടെ എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 43,368 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 58 രൂപ വർധിച്ച് 5,421 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.