Sections

അക്ഷയ തൃതീയ ദിനത്തിൽ കുതിച്ചുയർന്ന് സ്വർണവില

Friday, May 10, 2024
Reported By Admin
Gold Price on Akshaya Tritiya Day

സംസ്ഥാനത്ത് അക്ഷയ തൃതിയ ദിനമായ ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,600 രൂപയായി കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി 80 രൂപ വീതം സ്വർണവിലയിൽ ഇടിവ് നേരിട്ടിരുന്നു. ഇതിന്റെ നേട്ടം അക്ഷയ തൃതിയയായ ഇന്ന് സ്വർണം വാങ്ങുന്നവർ പ്രതീക്ഷിച്ചിരിക്കെയാണ് സ്വർണവില കുതിച്ചുയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 85 രൂപ വർധിച്ച് 6,700 രൂപയായി ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 744 രൂപ. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 58,472 രൂപയായി ഉയർന്നു. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 93 രൂപ വർധനയോടെ 7,309 രൂപയിലേക്ക് എത്തി

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 560 രൂപ വർധനയിലൂടെ 43,856 രൂപയായി ഉയർന്നപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 70 രൂപ വർധിച്ച് 5,482 രൂപയായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.