Sections

കുതിപ്പ് തുടർന്ന് സ്വർണം; 400 രൂപയുടെ വർധന പുതിയ റെക്കോർഡ്

Saturday, Mar 09, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് പോന്ന വിലയിലെ വർധന ഇന്നും തുടർന്ന് സ്വർണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചത് 400 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയായി ഉയർന്നു. മാർച്ച മാസത്തിൽ മാത്രം നാല് തവണയാണ് സ്വർണവിലയിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിക്കപ്പെട്ടത്.

മാർച്ച് 5ന് 560 രൂപ വർധിച്ച് 47,560 രൂപയിലെത്തി റെക്കോർഡിട്ട സ്വർണം തൊട്ടടുത്ത ദിവസം തന്നെ 200 രൂപ വർധിച്ച് 47,760 രൂപയിലെത്തി റെക്കോർഡ് തിരുത്തിയിരുന്നു. എന്നാൽ മാർച്ച് 7ന് 320 രൂപ വർധിച്ച് 48,080 രൂപയിലെത്തി വീണ്ടും റെക്കോർഡ് തിരുത്തിയ സ്വർണം ഇന്നലെ 120 രൂപയുടെ വർധനയിലൂടെ 48,200 രൂപ എന്ന പുതിയ ഉയരത്തിലെത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 6,075 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.