Sections

സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് നാല് ദിനം മാറ്റമില്ലാതെ തുടർന്നതിന് ശേഷം

Thursday, Jan 25, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിനവും മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഇന്നാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ജനുവരി 19 വിൽപ്പന നടന്ന നിരക്കായ 46,160 രൂപയിലേക്ക് താഴ്ന്നു.

ജനുവരി 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചായി രണ്ട് ദിനം വില വർധിച്ച് ജനുവരി 20 ന് 46,240 രൂപയിലേക്ക് ഉയരുകയുണ്ടായി. എന്നാൽ അതിന് പിന്നാലെ തുടർച്ചയായി നാല് ദിനം സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,770 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.