Sections

തുടർച്ചയായ രണ്ടാം ദിനവും വിലയിൽ വർധന തുടർന്ന് സ്വർണം

Saturday, Jan 20, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില വർധിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണത്തിന് വില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,240 രൂപയിലേക്ക് ഉയർന്നു.

ജനുവരി 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിനാണ് കഴിഞ്ഞ രണ്ട് ദിനം കൊണ്ട് വില വർധിച്ചത്. രണ്ട് ദിനം കൊണ്ട് 320 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,780 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.