Sections

തുടർച്ചയായ ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില

Saturday, Jan 13, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിനമായി തുടർന്നവന്ന വില ഇടിവിന് ശേഷം ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ വർധന. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയുണ്ടായപ്പോൾ ഇന്ന് 240 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയിലേക്ക് ഉയർന്നു.

ജനുവരി രണ്ടിന് 47,000 രൂപയിൽ വ്യാപാരം നടന്ന സ്വർണത്തിന് പിന്നീട് 9 ദിവസം കൊണ്ട് 920 രൂപയുടെ ഇടിവ് നേരിടുകയും ജനുവരി 11ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 46,080 രൂപയിലേക്ക് വീഴുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,800 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.