Sections

ഒരാഴ്ചത്തെ ഇടിവിന് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണവില

Wednesday, Jan 10, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടർന്ന ഇടിവിന് വിരാമിട്ടുകൊണ്ട് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണം ഇന്നലെ വിൽപ്പന നടന്ന 46,160 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണത്തിന് തുടർച്ചയായി വില ഇടിവ് സംഭവിച്ചിരുന്നു. ജനുവരി 2 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിലെത്തിയതിന് ശേഷം സ്വർണവില ഒരാഴ്ചകൊണ്ട് 840 രൂപയുടെ ഇടിവ് നേരിട്ടു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.