Sections

തുടർച്ചയായ രണ്ടാം ദിനവും വിലയിലെ ഇടിവ് തുടർന്ന് സ്വർണം

Wednesday, Jan 17, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് നേരിടുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.

ഈ മാസം പൊതുവേ സ്വർണവില ഇടിയുന്ന പ്രവണതയാണ് തുടർന്ന് വരുന്നത്. ജനുവരി 2ന് സ്വർണവില വർധിച്ച് 47,000 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയും ജനുവരി 11ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 46,080 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ രണ്ട് ദിനം വില വർധിച്ചുവെങ്കിലും പിന്നീട് വീണ്ടും സ്വർണവില ഇടിവ് തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 35 രൂപ ഇടിഞ്ഞ് 5,770 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.