Sections

സ്വർണവിലയിൽ ഇന്ന് വർധന വീണ്ടും 46,000 ന് മുകളിൽ

Friday, Jan 19, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിനമായി തുടർന്നുപോന്ന വില ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 46,000 കടന്ന് മുന്നേറി. ഇന്നത്തെ വില വർധനയോടെ ഒരു പവൻ സ്വർണത്തിന്റെ വില ജനുവരി 17ലെ വിലയായ 46,160 രൂപയിലേക്ക് തിരികെ എത്തി.

ജനുവരി രണ്ട് മുതൽ വിലയിൽ ഇടിവ് തുടർന്ന സ്വർണത്തിന് 12, 14, 15 തീയതികളിൽ നേരിയതോതിൽ വില വർധിക്കുകയും പിന്നീടുള്ള മൂന്ന് ദിനം തുടർച്ചയായി വില ഇടിയുകയുമായിരുന്നു. തുടർച്ചയായ വില ഇടിവിനെത്തുടർന്ന് സ്വർണവില ഇന്നലെ ഒരു മാസത്തിനിടെ ആദ്യമായി 46,000 രൂപയിലും താഴേയ്ക്ക് വന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണം 45,920 രൂപയ്ക്കായിരുന്നു വിൽപ്പന നടന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ച് 5,770 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.