Sections

സ്വർണവിലയിലെ ഇടിവ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 760 രൂപയുടെ ഇടിവ്

Monday, Jan 08, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ സംഭവിക്കുന്ന ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,240 രൂപയായി താഴ്ന്നു. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ജനുവരി 2ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിലെത്തിയതിന് ശേഷം സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ഇടയ്ക്ക് ശനിയും ഞായറും സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് വീണ്ടും വിലയിൽ ഇടിവ് നേരിട്ടു. ഇതോടെ ഒരാഴ്ചയ്ക്കിടെ 760 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,780 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.