Sections

സ്വർണവില വീണ്ടും 47,000 രൂപയിലേക്ക് അടുക്കുന്നു; ഇന്ന് വീണ്ടും വില വർധിച്ചു

Tuesday, Dec 26, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതേ തുടർന്ന് സ്വർണവില ഒരു പവന് 46,720 രൂപയായി വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വില വർധനയെത്തുടർന്ന സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡ് വിൽപ്പന നിരക്കായ 47,080 രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

ഡിസംബർ 4നാണ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ചത്. തുടർന്ന് തുടർച്ചയായി വില കുറയുകയും ഡിസംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് സ്വർണവില ഇടിയുകയും ചെയ്തിരുന്നു.

എന്നാൽ ഡിംസബർ 14 മുതൽ വീണ്ടും തുടർച്ചയായി വില വർധന രേഖപ്പെടുത്തുകയും വീണ്ടും 47,000 രൂപയിലേക്ക് കുതിക്കുകയുമാണ് സ്വർണം.

ഡിസംബർ 13ലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,400 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്. റെക്കോർഡ് തുകയായ 47,080 രൂപയിൽ നിന്നും ഇന്നത്തെ വിലയിലെത്തുമ്പോൾ കേവലം 360 രൂപ പിന്നിലും.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 5,840 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.