Sections

സ്വർണവിലയിൽ പുതിയ റെക്കോർഡ്;ഡിസംബർ നാലിലെ വിലയും ഭേദിച്ചു

Thursday, Dec 28, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ വർധിച്ച് 47,120 രൂപയിലേക്ക് ഉയർന്നതോടെയാണ് സ്വർണം വിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബർ 4ന് രേഖപ്പെടുത്തിയ അതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയെ മറികടന്നാണ് ഇന്ന് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് വീണ്ടും തിരുത്തിയത്.

ഡിംസബർ 4ന് 47,080 രൂപയിലെത്തി ചരിത്രം കുറിച്ചുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില കുറയുകയും ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വിലവർധിക്കുന്നതാണ് കാണുവാൻ സാധിച്ചത്. ഡിസംബർ 13ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,800 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയുടെ വർധന സംഭവിച്ച് 5,890 രൂപയിലേക്ക് എത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.