Sections

തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

Tuesday, Dec 12, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഡിസംബറിൽ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും താഴ്ന്ന നിരക്കായ 45,400 രൂപയിലേക്ക് ഇടിഞ്ഞു.

ഡിസംബർ നാലിന് 47,080 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണത്തിന് പിന്നീട് വില പലപ്പോഴായി കുറഞ്ഞാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,400 രൂപയിലേക്ക് എത്തിയത്. ഡിസംബർ നാലിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലെത്തുമ്പോൾ 1,680 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,675 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.