Sections

രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണവില

Saturday, Dec 16, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം തുടർന്ന വില വർധനയിൽ അവസാനം കുറിച്ചുകൊണ്ട് ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,840 രൂപയായി ഇടിഞ്ഞു.

ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ച സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിയുകയും ഡിസംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,320 രൂപയിലേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാൽ ഡിസംബർ 14, 15 തീയതികളിലായി വീണ്ടും സ്വർണവില കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് ദിനം കൊണ്ട് 880 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ ഇടിഞ്ഞ് 5,730 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.