Sections

തിരിച്ച് കയറി സ്വർണവില; വീണ്ടും 46,000 ന് മുകളിൽ

Thursday, Dec 07, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിനം തുടർച്ചയായി വില കുറഞ്ഞ സ്വർണത്തിന് ഇന്ന് വീണ്ടും വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണത്തിന്റെ വില വീണ്ടും 46,000 കടന്ന് മുന്നേറി. 46,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.

ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ച് കയറിയ സ്വർണത്തിന് അതിനടുത്ത രണ്ട് ദിനവും വില കുറഞ്ഞിരുന്നിരുന്നു. ഡിസംബർ 5ന് 800 രൂപ കുറഞ്ഞപ്പോൾ ഇന്നലെ 360 രൂപയുടെ കുറവുമുണ്ടായി. ഇതിനെത്തുടർന്ന് സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,960 രൂപയിലേക്ക് ഇടിയുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 5,755 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.