Sections

അനിശ്ചിതത്വത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

Tuesday, Dec 19, 2023
Reported By Admin
Gold Rate

കഴിഞ്ഞ ആഴ്ചകളിൽ വിലയിൽ ചാഞ്ചാട്ടം തുടർന്ന സ്വർണത്തിന് ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണം ഇന്നലെ വിൽപ്പന നടന്ന 45,920 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.

ഡിസംബർ 4 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ചെത്തിയ സ്വർണവില പിന്നീട് കയറ്റിറക്കങ്ങൾ തുടരുകയും ഡിസംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സ്വർണവിലയിലുള്ള ചാഞ്ചാട്ടം തുടരുകയും ഇന്നലെ വീണ്ടും 45,920 രൂപയിലേക്ക് എത്തുകയും ചെയ്തു.

ഡിസംബർ 4 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ വിലയിൽ 1,160 രൂപയുടെ കുറവ് കാണുവാൻ സാധിക്കും എന്നാൽ ഡിസംബർ 13 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 600 രൂപയുടെ വർധന സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,740 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.