Sections

കുത്തനെ ഇടിഞ്ഞ് സ്വർണവില; അൻപത്തിമൂവായിരത്തിന് താഴെ എത്തി

Tuesday, Apr 23, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 52,920 രൂപയായി ഇടിഞ്ഞു. എപ്രിൽ 11 ന് ശേഷം ആദ്യമായാണ് സ്വർണവില 53,000 രൂപയിലും താഴേയ്ക്ക് വരുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 140 രൂപ കുറഞ്ഞ് 6,615 രൂപയായി താഴ്ന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 1,224 രൂപ താഴ്ന്ന് 57,728 രൂപയിലേക്കും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 153 രൂപ താഴ്ന്ന് 7,216 രൂപയിലേക്കും ഇടിഞ്ഞു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 920 രൂപ ഇടിഞ്ഞ് 43,296 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 115 രൂപ ഇടിഞ്ഞ് 5,412 രൂപയിലേക്കും എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.