Sections

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് 240 രൂപയുടെ ഇടിവ്

Monday, Apr 29, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണത്തിന് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,240 രൂപയായി താഴ്ന്നു. ഏപ്രിൽ 19ന് 54,520 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സ്വർണവില പലതവണ ഇടിയുകയും വീണ്ടും വർധിക്കുകയുമുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപയുടെ ഇടിവിലൂടെ 6,655 രൂപയിലേക്ക് താഴ്ന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് കുറഞ്ഞത് 264 രൂപ. ഇതോടെ 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 58,080 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 33 രൂപ ഇടിഞ്ഞ് 7,260 രൂപയിലേക്ക് താഴുകയും ചെയ്തു.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 192 രൂപ ഇടിഞ്ഞ് 43,560 രൂപയിലേക്ക് താഴ്ന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 24 രൂപ ഇടിഞ്ഞ് 5,445 രൂപയിലേക്കും താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.