Sections

നിലയില്ലാതെ സ്വർണവില; ഇന്നലെ രണ്ട് തവണ വില വർധിച്ചു

Wednesday, Apr 10, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണത്തിന്റെ നിലയില്ലാത്ത വില വർധനവ് തുടരുന്നു. ഇന്നലെ രണ്ട് തവണ വില വർധിക്കുകയും തത്ഫലമായി രണ്ട് തവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് നിരക്ക് തിരുത്തിക്കുറിക്കുകയുമുണ്ടായ സ്വർണത്തിന് ഇന്ന് വീണ്ടും 80 രൂപയുടെ വർധനയുണ്ടായി. ഇതോടെ 52,880 രൂപ എന്ന പുതിയ ഉയരത്തിലേക്ക് സ്വർണവില കുതിച്ചുയർന്നു.

ഇന്നലെ രാവിലെ 80 രൂപ വർധിച്ച സ്വർണം 52,600 രൂപയിലേക്ക് എത്തിയരുന്നു എന്നാൽ ഉച്ചയ്ക്ക് ശേഷം വില വർധിക്കുക എന്ന അപൂർവതയും ഇന്നലെയുണ്ടായി. ഉച്ചയ്ക്ക് ശേഷം 200 രൂപ വർധിച്ച സ്വർണത്തിന് 52,800 രൂപയായി.

22 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് 80 രൂപ വർധിച്ച് 52,800 രൂപയിലെത്തിയപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 6,610 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.