Sections

സ്വർണവില 60,000 ലേക്ക്? ഇന്ന് 54,000 കടന്നു

Tuesday, Apr 16, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണവില. ചരിത്രത്തിലാദ്യമായി സ്വർണവില 54,000 പിന്നിട്ട് മുന്നേറി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്. 720 രൂപയുടെ വർധനയാണ് 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് സംഭവിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം ഇത് 11-ാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയിൽ തിരുത്തിക്കുറിക്കപ്പെടുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 90 രൂപ വർധിച്ച് 6,795 രൂപയായി ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 784 രൂപ വർധിച്ച് 59,304 രൂപയിലെത്തിയപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 98 രൂപയുടെ വർധ സംഭവിച്ച് 7,413 രൂപയായി ഉയർന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 584 രൂപയുടെ വർധനവിലൂടെ 44,472 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 73 രൂപ വർധിച്ച് 5,559 രൂപയിലേക്കും ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.