Sections

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില; അൻപത്തിനാലായിരത്തിന് മുകളിൽ തുടരുന്നു

Wednesday, Apr 17, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കായ 54,360 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്.

കഴിഞ്ഞ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ കുതിച്ച് കയറ്റം പതിവായിരിക്കുകയാണ്. മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 8,040 രൂപയുടെ വർധനയാണ് സംഭവിച്ചിട്ടുള്ളത്. മാർച്ചിൽ 9 തവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ച സ്വർണം, ഏപ്രിൽ ഇതുവരെ മാത്രം 10 തവണ റെക്കോർഡ് വില തിരുത്തിക്കുറിച്ചിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 6,795 രൂപ.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 59,304 രൂപയും ഒരു ഗ്രാം സ്വർണത്തിന് 7,413 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 44,472 രൂപയും ഒരു ഗ്രാമിന് 5,559 രൂപയുമായി ഇന്നലത്തെ വിലയിൽ നിന്നം മാറ്റമില്ലാതെ തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.