Sections

സ്വർണവിലയിൽ നേരിയ ഇടിവ്; അരലക്ഷത്തിന് മുകളിൽ തുടരുന്നു

Tuesday, Apr 02, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണിന്നുണ്ടായത്. എന്നിരുന്നാലും ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ തന്നെ തുടരുന്നു. 50,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ സ്വർണവില 50,880 രൂപയിലെത്തി ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു.

മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം ഏപ്രിൽ ഒന്ന് ആയപ്പോഴേയ്ക്കും 50,880 രൂപയിലേക്ക് കുതിച്ചുയരുകയായിരുന്നു. ഒരു മാസം കൊണ്ട് 4,560 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ ഇടിഞ്ഞ് 6,335 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.