Sections

സ്വർണം കുതിപ്പ് തുടരുന്നു; ഇന്നും റെക്കോർഡ് തിരുത്തി

Tuesday, Apr 09, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന വില വർധനവ് തുടർന്ന് സ്വർണം. ഇന്നും ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തിക്കുറിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ നേരിയ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി ഉയർന്നു. ഇന്നലെ കുറിച്ച് 52,520 രൂപ എന്ന റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്.

ഏപ്രിൽ മാസം മാത്രം ആറാം തവണയാണ് സ്വർണം ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചത്.

ഇന്ന് 8 ഗ്രാം 22 കാരറ്റ് സ്വർണം 80 രൂപ വർധിച്ച് 52,600 രൂപയിലെത്തിയപ്പോൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് 6,575 രൂപയായി ഉയർന്നു.

8 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 88 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ 8 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 57,384 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11 രൂപ വർധിച്ച് 7,173 രൂപയായി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 72 രൂപ വർധിച്ച് 43,040 രൂപയായപ്പോൾ, 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9 രൂപ വർധിച്ച് 5,380 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.