Sections

ദീപാവലി വിപണിയില്‍ കത്തിക്കയറി സ്വര്‍ണവില

Saturday, Oct 22, 2022
Reported By MANU KILIMANOOR

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ദ്ധിച്ചത്.ദീപാവലി വിപണിയില്‍ സ്വര്‍ണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയര്‍ന്നത്.വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപയാണ് സാധരണ വെള്ളിക്ക് ഉയര്‍ന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 63 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാറിയിട്ടില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.