Sections

'ഗോദ്റെജ് പ്രോമിസ്' വഴി അപ്ലയൻസുകൾക്ക് അഞ്ച് വർഷത്തെ സമഗ്ര വാറന്റിയും സുതാര്യമായ സേവനവും

Wednesday, Apr 15, 2026
Reported By Admin
Godrej Launches ‘Godrej Promise’ 5-Year Warranty Plan

കൊച്ചി: ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയൻസസ് ബിസിനസ് വിഭാഗം ഉപഭോക്താക്കൾക്കിടയിൽ വിശ്വാസവും വിശ്വസ്തതയും വർദ്ധിപ്പിപ്പിക്കാൻ ഉൽപ്പന്നങ്ങൾക്കായി 'ഗോദ്റെജ് പ്രോമിസ്' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾക്കും യാതൊരുവിധ ഒളിഞ്ഞിരിക്കുന്ന ചെലവുകളും ഇല്ലാതെ അഞ്ച് വർഷത്തെ സമഗ്ര വാറന്റി കമ്പനി ഉറപ്പുനൽകുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസവും ഉറപ്പും നൽകുകയും, ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ കൂടുതൽ വിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും.

ഉൽപ്പന്നങ്ങളുടെ വിശ്വാസ്യതയും വിൽപനാനന്തര സേവനങ്ങളും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിർണ്ണായകമാണ്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകുന്നു. കഴിഞ്ഞ വർഷം സ്പ്ലിറ്റ് എസികൾക്കും ഇൻവെർട്ടർ വിൻഡോ എസികൾക്കും നൽകിയ എക്സ്റ്റൻഡഡ് വാറന്റിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് 'ഗോദ്റെജ് പ്രോമിസ്' പദ്ധതി എല്ലാ ഉൽപ്പന്നങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചു. 2026 ഏപ്രിൽ ഒന്ന് മുതൽ വാങ്ങുന്ന റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കൂളറുകൾ, മൈക്രോവേവ് ഓവനുകൾ, ഡീപ്പ് ഫ്രീസറുകൾ എന്നിവയ്ക്കും സ്പ്ലിറ്റ്, ഇൻവെർട്ടർ വിൻഡോ എസികൾക്കും അഞ്ച് വർഷത്തെ സമഗ്ര വാറന്റി ലഭ്യമാകും.

ദൈനംദിന ജീവിതത്തിൽ വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണെങ്കിലും അവ പലപ്പോഴും ഉത്തരവാദിത്തത്തോടെ പാലിക്കപ്പെടാറില്ല എന്ന ലളിതവും എന്നാൽ പ്രസക്തവുമായ ഉപഭോക്തൃ ചിന്താഗതിയെ മുൻനിർത്തിയാണ് കമ്പനി ഈ പുതിയ കാമ്പയിൻ തയാറാക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഗോദ്റെജ് പ്രോമിസ്' അവതരിപ്പിച്ചതെന്ന് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിലെ അപ്ലയൻസസ് ബിസിനസ് മേധാവി കമൽ നന്തി പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും കമ്പനിയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനുമുള്ള നിർണ്ണായകമായ നീക്കമാണിത്. പൂർണ്ണമായും സുതാര്യമായ ഈ അഞ്ച് വർഷത്തെ സമഗ്ര വാറന്റിയിൽ ഒളിഞ്ഞിരിക്കുന്ന ചെലവുകൾ ഒന്നുമില്ല. ഉപഭോക്താക്കൾക്ക് ദീർഘകാല മൂല്യവും സമാധാനവും നൽകുന്നതോടൊപ്പം വിശ്വസ്തതയിലും ഗുണമേന്മയിലും ഗോദ്റെജ് അപ്ലയൻസസിനെ ഒരു മാതൃകയാക്കി മാറ്റാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് കമൽ നന്തി കൂട്ടിച്ചേർത്തു.

'ഗോദ്റെജ് പ്രോമിസ്' തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയിലുള്ള ആത്മവിശ്വാസത്തെയും ശക്തമായ സർവീസ് സംവിധാനത്തെയുമാണ് കാണിക്കുന്നത്. 12,000 രൂപ വരെ മൂല്യമുള്ള സുതാര്യമായ അഞ്ച് വർഷത്തെ സമഗ്ര വാറന്റിയുടെ പിന്തുണയോടെ ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മികച്ച പ്രകടനം ഉപയോഗപ്പെടുത്താനാകുമെന്ന് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് സർവീസ് മേധാവി അർണബ് ബാഗ്ചി പറഞ്ഞു.

ഗോദ്റെജിന്റെ അഞ്ച് വർഷത്തെ സൗജന്യ സമഗ്ര വാറന്റി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ഗണ്യമായ മൂല്യം നൽകുന്നതാണ്. എസികൾ, റെഫ്രിജറേറ്ററുകൾ, ഡീപ്പ് ഫ്രീസറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ ഗ്യാസ് റീചാർജ്, ടെക്നീഷ്യൻ സന്ദർശനങ്ങൾ, എസികൾക്കുള്ള റിമോട്ട് റീപ്ലേസ്മെന്റുകൾ എന്നിവ ഉൾപ്പെടെ പ്രധാന സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എയർ കൂളറുകൾക്ക് 4,000 രൂപ മുതലും പ്രീമിയം റെഫ്രിജറേറ്ററുകൾക്ക് 12,000 രൂപ വരെയും മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക ലാഭവും സമാധാനവും ഉറപ്പാക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് എല്ലാ വിപണന കേന്ദ്രങ്ങൾ വഴിയും ഈ ആനുകൂല്യം ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.