Sections

രാസ വ്യവസായത്തിൽ സുസ്ഥിരതയ്ക്കും നൂതനാശയങ്ങൾക്കും ഊന്നൽ നൽകി ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണൽ കെമിസ്ട്രി ഡേ സമ്മിറ്റ്

Wednesday, Aug 20, 2025
Reported By Admin
Godrej Hosts 2nd National Chemistry Day Summit

കൊച്ചി: ഇന്ത്യയിലെ രാസ വ്യവസായത്തിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കും ആഗോള മത്സരക്ഷമതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണൽ കെമിസ്ട്രി ഡേ സമ്മിറ്റിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. ഗോദ്റെജ് ഇൻഡസ്ട്രീസും (കെമിക്കൽസ്) ആസ്റ്റെക് ലൈഫ് സയൻസസും സംയുക്തമായി സംഘടിപ്പിച്ച ഈ സമ്മിറ്റിൽ വ്യവസായിക- അക്കാദമിക- ഗവേഷണ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

ഇന്ത്യയിലെ രാസ വ്യവസായത്തിൽ നവീകരണവും വളർച്ചയും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഈ വർഷത്തെ പ്രമേയം. ഗവേഷണ-വികസനം, ഡിജിറ്റലൈസേഷൻ, ഭാവിക്കായി സജ്ജമായ പ്രതിഭ എന്നിവയിലൂടെ ആഗോള രാസമൂല്യ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുന്നതിലായിരുന്നു പ്രധാന ശ്രദ്ധ.

ഗോദ്റെജ് അഗ്രോവെറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആസ്റ്റെക് ലൈഫ് സയൻസസിന്റെ മാനേജിംഗ് ഡയറക്ടറുമായ ബുർജിസ് ഗോദ്റെജും ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ നാദിർ ഗോദ്റെജും സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ രസതന്ത്രത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

പ്രതിരോധ ശേഷി വികസനം, വ്യവസായ-അക്കാദമിക് സഹകരണം, ഇന്ത്യയെ ഒരു വ്യവസായ-ഉൽപാദന പശ്ചാത്തലത്തിൽ നിന്ന് ആഗോള ഇന്നൊവേഷൻ നേതാവായുള്ള പരിവർത്തനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഗോദ്റെജ് ഇൻഡസ്ട്രീസ് (കെമിക്കൽസ്) എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ വിശാൽ ശർമ്മ നേതൃത്വം നൽകി.

ഇന്ത്യയുടെ ഗവേഷണ-വികസന നേത്യത്വത്തെക്കുറിച്ചുള്ള ഡാറ്റാ-അധിഷ്ഠിത ഉൾക്കാഴ്ചകൾ നൽകുന്ന സിടിഐഇആർ ഇന്നൊവേഷൻ റിപ്പോർട്ടും സമ്മിറ്റിൽ അവതരിപ്പിച്ചു. ഐഐടി ബോംബെ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബയർ ക്രോപ്പ്സയൻസ്, ബിസിജി, ഇവൈ, സയൻസ്കോ ഇന്ത്യ എന്നിവിടങ്ങളിലെ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യയുടെ രാസ വ്യവസായം ആഗോള നേതൃത്വത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുവെന്നും സഹകരണത്തോടെയുള്ള നവീകരണമായിരിക്കും ഈ പരിവർത്തനത്തിന് പിന്നിലെ പ്രേരകശക്തിയെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.