- Trending Now:
കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ പുതിയ കോർപ്പറേറ്റ് ബ്രാൻഡ് ഫിലിം 'അറ്റ് ഗോദ്റെജ് ഇൻഡസ്ട്രീസ്, വി ക്രാഫ്റ്റ്' പുറത്തിറക്കി. ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളെ ഒന്നിപ്പിക്കുന്ന ലക്ഷ്യങ്ങൾ, വ്യക്തികൾ, ആശയങ്ങൾ എന്നിവയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ടൈഗർ ടെല്ലിയുടെ ബാനറിൽ സോയ അക്തർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലൗഡ്മൗത്ത് ഫിലിംസിലെ ആകാശ് ഭാട്ടിയയാണ്.
ഗ്രൂപ്പ് ഈ വർഷം ആദ്യം പ്രഖ്യാപിച്ച 'ക്രാഫ്റ്റിംഗ് ടുമാറോ സിൻസ് 1897' എന്ന പുതിയ ബ്രാൻഡ് ആശയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഓഫീസുകൾ, ഫാമുകൾ, ഫാക്ടറികൾ, നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിലായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
ഉപഭോക്തൃ ഉൽപ്പന്നങ്ങളിലൂടെ നന്മ, കൃഷിയിലൂടെ സമൃദ്ധി, റിയൽ എസ്റ്റേറ്റിലൂടെ സന്തോഷം, സാമ്പത്തിക സേവനങ്ങളിലൂടെ അഭിവൃദ്ധി, കെമിക്കൽസിലൂടെ നൂതനത്വം എന്നിങ്ങനെ ഗ്രൂപ്പിന്റെ വിവിധ ബിസിനസ്സ് ലക്ഷ്യങ്ങളെ ഈ ചിത്രം ഒറ്റ ഫ്രെയിമിൽ കൊണ്ടുവരുന്നു.
ഗ്രൂപ്പിന്റെ സ്ഥാപകനായ അർദേശിർ ഗോദ്റെജിന്റെ ആശയങ്ങളായ നൂതനത്വം, സമഗ്രത, ലക്ഷ്യബോധം എന്നിവയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ഒരു നൂറ്റാണ്ടിലേറെയായി ഞങ്ങളുടെ ബിസിനസുകളെ ബന്ധിപ്പിക്കുന്ന 'ക്രാഫ്റ്റിംഗ് ടുമാറോ സിൻസ് 1897' എന്ന ആശയം ആളുകളിലൂടെയും ലക്ഷ്യങ്ങളിലൂടെയും ഈ ചിത്രത്തിൽ പൂർണ്ണമാകുന്നു. അടുത്ത നൂറ് വർഷത്തേക്കുള്ള യാത്രയിൽ മൂല്യങ്ങളും പ്രകടനവും, അതുപോലെ നൂതനത്വവും ഉത്തരവാദിത്തവും ഒരുമിച്ചുപോകണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ & ചീഫ് ബ്രാൻഡ് ഓഫീസർ താന്യ ദുബാഷ് പറഞ്ഞു.
ഗോദ്റെജ് എന്നത് എനിക്കൊരു പൈതൃകമാണ്. ഈ പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് ഗ്രൂപ്പിന്റെ വൈവിധ്യവും പ്രവർത്തനങ്ങളുടെ വ്യാപ്തിയും ഞാൻ ശരിക്കും മനസ്സിലാക്കിയതാണെന്ന് ടൈഗർ ടെല്ലിയുടെ നിർമ്മാതാവായ സോയ അക്തർ പറഞ്ഞു.
ഗ്രൂപ്പ് പ്രതിനിധീകരിക്കുന്ന എല്ലാ കാര്യങ്ങളും ജീവസ്സുറ്റതാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആശയങ്ങളെയും അനുഭവങ്ങളെയും ദൃശ്യങ്ങളാക്കി മാറ്റിയ ഈ യാത്ര ഏറെ ആവേശകരമായിരുന്നുവെന്ന് ലൗഡ്മൗത്ത് ഫിലിം സംവിധായകൻ ആകാശ് ഭാട്ടിയ പറഞ്ഞു.
ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ പുതിയ ബ്രാൻഡ് ഫിലിം ഇപ്പോൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.