- Trending Now:
കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേർന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ കാമ്പയിൻ ആരംഭിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഉൾപ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളെ നേരിടാനും മണ്ണും സസ്യങ്ങളും വ്യാപകമായ പരിസ്ഥിതിയും സംരക്ഷിച്ച് ഭൂമിയിലെ ജീവൻ നിലനിർത്താനും ഭൂമിയിൽ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഇന്ത്യയിൽ വൻ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. 2023ൽ മാത്രം 94.6 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതിൽ ഏകദേശം 43 ശതമാനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കാണ്. ഈ വെല്ലുവിളിയെ നേരിടുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭൂമിയുടെ വിഭവങ്ങൾ സംരക്ഷിക്കാനും സുസ്ഥിരമായ ജീവിതരീതി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കാമ്പയിൻ ഊന്നിപ്പറയുന്നത്. ഈ സന്ദേശം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്രയിൽ ആരംഭിച്ച ഗോദ്റെജ് മാജിക് റെഡി-ടു-മിക്സ് ഹാൻഡ്വാഷ് സ്റ്റേഷനിൽ നിന്നും കുപ്പികൾ വീണ്ടും നിറച്ച് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. കുപ്പികൾ പുനരുപയോഗിക്കുന്നതോടെ ഒരു വർഷം എത്ര ടൺ പ്ലാസ്റ്റിക് ലാഭിക്കാം എന്നും ഇവിടെ കാണിക്കുന്നുണ്ട്.
ജനങ്ങൾക്കും ഭൂമിക്കും മുൻഗണന നൽകുന്നത് തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും കഴിഞ്ഞ ദശകത്തിൽ സുസ്ഥിരതയുടെ കാര്യത്തിൽ തങ്ങൾ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നാദിർ ഗോദ്റെജ് പറഞ്ഞു. ഊർജ്ജത്തിന്റെ 64 ശതമാനം ഇപ്പോൾ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ്. കൂടാതെ പ്ലാസ്റ്റിക് പാക്കേജിംഗ് ഉപയോഗം 20 ശതമാനത്തിലധികം കുറയ്ക്കുകയും ചെയ്തു. ഉത്പാദിപ്പിക്കുന്ന പ്രീ-കൺസ്യൂമർ, പോസ്റ്റ്-കൺസ്യൂമർ പ്ലാസ്റ്റിക് പാക്കേജിംഗ് 100 ശതമാനം ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും കഴിഞ്ഞതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ് പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഏറ്റവും വലിയ ഭീഷണി. സാധാരണ ഹാൻഡ്വാഷിനെ അപേക്ഷിച്ച് 50 ശതമാനം കുറവ് പ്ലാസ്റ്റിക്കും 75 ശതമാനം കുറവ് ഇന്ധനവും 75 ശതമാനം കുറവ് പേപ്പറും ഉപയോഗിക്കുന്ന ഒരു സുസ്ഥിര കണ്ടുപിടിത്തമാണ് ഗോദ്റെജ് മാജിക് ഹാൻഡ്വാഷ്. കുപ്പികൾ വീണ്ടും ഉപയോഗിക്കുന്നത് പോലുള്ള ചെറിയ പ്രവർത്തനങ്ങൾക്ക് എങ്ങനെ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുനാകും എന്നാണ് ഈ കാമ്പയിൻ കാണിക്കുന്നു. ഇതിലൂടെ തങ്ങൾ ബോധവൽക്കരണത്തെ പ്രവർത്തനമാക്കി മാറ്റുകയാണെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് പേഴ്സണൽ കെയർ മാർക്കറ്റിംഗ് വിഭാഗം തലവൻ നീരജ് സെൻഗുട്ടുവൻ പറഞ്ഞു. ഗോദ്റെജ് ല'അഫെയറിന്റെ പിന്തുണയോടെയുള്ള ഈ പ്രചാരണം ഒരു സൈക്കിൾ റാലിയോടെ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.