Sections

യുവാക്കളിൽ വർധിച്ച് വരുന്ന ഹൃദയാഘാതം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

Friday, Sep 19, 2025
Reported By Soumya
Heart Attack in Youngsters: Causes, Symptoms & Prevention

ചെറുപ്പക്കാരിൽ ഹൃദയാഘാതം മൂലമുള്ള മരണം കൂടിവരുന്നതായാണ്. ഹൃദയാഘാതം മരണകാരണമാകുന്നത് തടയാനുള്ള ഏറ്റവു നല്ല മാർഗ്ഗം, എത്രയും വേഗം അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുക എന്നതാണ്. ആരോഗ്യകരമായ ഭക്ഷണശീലവും, വ്യായാമവും, ജീവിത ശൈലിയുമുള്ളവർ പോലും ഹൃദയാഘാതം മൂലം മരിക്കുന്നത് അപൂർവമല്ല. ഹൃദയാഘാതമുണ്ടാകുമ്പോൾ അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് മരണത്തിലേക്ക് എത്തുന്നത് തടയാനുള്ള പ്രധാന മാർഗ്ഗം.

  • ഹൃദയത്തിലെ പേശികളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സങ്ങളുണ്ടാകുകയോ, അതിന്റെ വലിപ്പം കുറയുകയോ ചെയ്യുമ്പോഴാണ് ഭൂരിഭാഗം പേരിലും ഹൃദയാഘാതമുണ്ടാകുന്നത്.ഹൃദയത്തിന് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും ഇതോടെ ലഭിക്കാതെ വരും. ഇത് അതിജീവിക്കാൻ ഹൃദയത്തിന് കഴിയുകയുമില്ല.
  • 45 വയസും അതിനു മുകളിലും പ്രായമുള്ളവർ ഡോക്ടറെ സമീപിച്ച് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കണം.
  • കൂടിയ രക്തസമ്മർദ്ദമുണ്ടെങ്കിൽ അത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും അമിതഭാരം നൽകുന്നു. എന്നാൽ ഇത് ചികിത്സയിലൂടെ നിയന്ത്രിക്കാൻ കഴിയും.
  • ഭക്ഷണത്തിലെ അമിതമായ കൊളസ്ട്രോളാണ് ഹൃദ്രോഗങ്ങളുടെ മറ്റൊരു കാരണ. രക്തത്തിലെ കൊളസ്ട്രോളിന്റെ വർദ്ധനവ് ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകാം.
  • ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം അമിത ഭാരത്തിലേക്കും, അത് ഹൃദ്രോഗങ്ങളിലേക്കും നയിക്കാം. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണശീലത്തിലൂടെ ശരീര ഭാരം നിയന്ത്രിക്കാനും, രക്തസമ്മർദ്ദവും കൊളസ്ട്രോളും പരിധിയിൽ നിലനിർത്താനും കഴിയും.
  • വ്യായാമത്തിന്റെ അഭാവവും, അധികനേരം തുടർച്ചയായി ഇരിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉചിതമല്ല.
  • ദിവസവും 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം എന്നാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം.
  • കൂടുതൽ നേരം ഇരിക്കുക എന്നത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. കമ്പ്യൂട്ടറിന് മുമ്പിലും, ജോലി സ്ഥലത്തും, ബസിലും, കാറിലുമെല്ലാം നമ്മൾ ഇരിക്കുന്നുണ്ട്. ഇത് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നു.
  • പുകവലിക്കുന്നവർക്ക് ഹൃദ്രോഗസാധ്യതകൾ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പുകവലി ഒഴിവാക്കുക എന്നാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ഒരു പ്രധാന ഘടകം. പുകവലിച്ചുകൊണ്ടിരുന്നവർ അത് ഉപേക്ഷിക്കുമ്പോൾ തന്നെ ഹൃദ്രോഗസാധ്യതകളിൽ കുറവുവരുന്നുണ്ട്.
  • സാമൂഹിക കൂട്ടായ്മകളോ, കുടുംബമോ, സുഹൃത്തുക്കളോ ഇല്ലാത്തതും ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. വിഷാദരോഗവും മറ്റൊരു പ്രധാന ഘടകമാണ്. രണ്ടാഴ്ചയെങ്കിലും തുടർച്ചയായി വിഷാദം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുമായോ, കുടുംബാംഗങ്ങളുമായോ സംസാരിക്കണം.

എന്താണ് രോഗലക്ഷണങ്ങൾ?

  • ഓരോ വ്യക്തിയിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണ്.എന്നാൽ പൊതുവിൽ കാണുന്ന ആദ്യക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിൽ ഭാരവും അനുഭവപ്പെടാം.
  • നെഞ്ചിന്റെ ഇടതുഭാഗത്താണ് പൊതുവിൽ ഈ വേദന അനുഭവപ്പെടുന്നത്. എന്നാൽ ഇത് മധ്യഭാഗത്തുമാകാം. താടിയിലേക്കോ, ഇടതുകൈയിലേക്കോ ഈ വേദന വ്യാപിക്കാം.
  • കൈയിലും കഴുത്തിലും തുടങ്ങു അസ്വസ്ഥത അരയ്ക്കു മുകളിലേക്കുള്ള മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാം. കൈകൾക്ക് അമിത ഭാരവും തോന്നും.
  • ശ്വാസമെടുക്കാൻ പ്രയാസം നേരിടുന്നത് മറ്റൊരു ലക്ഷണമാണ്. തൊണ്ടയിൽ എന്തൊ കുടുങ്ങിയിരിക്കുന്നതുപോലെ തോന്നുക, തലകറക്കം, വിയർപ്പ് തുടങ്ങിയവയും ഉണ്ടാകാം.
  • ഹൃദയാഘാതമാണെന്ന് സംശയിക്കുന്നെങ്കിൽ ആദ്യം ചെയ്യേണഅടത് ട്രിപ്പിൾ സീറോ (000) വിളിക്കുകയാണ്. ആംബുലൻസിനായി ആവശ്യപ്പെടുക. ആംബുലൻസ് എത്തും വരെ ഹൃദയത്തിന് അമിത ഭാരം നൽകാതെ വിശ്രമിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. ചികിത്സ ലഭിക്കും വരെ അമിത സമ്മർദ്ദം ഒഴിവാക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.