- Trending Now:
കൊച്ചി: വൻകിട ബ്രാൻഡുകളുടെ ഓൺലൈൻ ഷോപ്പിങ്, മൊബൈലുകൾ, ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്കുകൾ, ക്വിക് കോമേഴ്സ്, ഫർണീച്ചർ, ഡൈനിങ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആകർഷകമായ നിരവധി ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്കിൻറെ വാർഷിക ഫെസ്റ്റീവ് ബൊണാൻസ വീണ്ടുമെത്തുന്നു. ബാങ്കിൻറെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 50,000 രൂപ വരെയുള്ള ഇളവുകളും ക്യാഷ്ബാക്കുകളും നേടാൻ ഇതു സഹായകമാകും. ഇൻറർനെറ്റ് ബാങ്കിങ്, കാർഡ് ഇല്ലാതെയുള്ള ഇഎംഐ, കൺസ്യൂമർ ഫിനാൻസ് തുടങ്ങിയവ വഴിയും ഈ ആനുകൂല്യങ്ങൾ കരസ്ഥമാക്കാം. ഇതിനു പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ചെലവുകൾ ഇല്ലാത്ത ഇഎംഐ പ്രയോജനപ്പെടുത്താനും സാധിക്കും.
ആപ്പിൾ, ഫ്ളിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വൺപ്ലസ്, മെയ്ക്ക് മൈ ട്രിപ്പ്, ഗോയ്ബിബോ, യാത്ര, ബ്ലിങ്കിറ്റ്, സ്വിഗ്ഗി, അജിയോ, ഡിസ്ട്രിക്ട്, പെപ്പർഫ്രൈ തുടങ്ങി വിവിധ മുൻനിര ബ്രാൻഡുകളുമായാണ് ബാങ്ക് സഹകരിക്കുന്നത്. ഫ്ളിപ്കാർട്ടിൻറെ ബിഗ് ബില്യൺ ഡേയ്സുമായും സഹകരണമുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പരമാവധി 4500 രൂപയെന്ന നിലയിൽ പത്തു ശതമാനം ഇളവാണ് വിവിധ ഉൽപന്നങ്ങൾക്കായി സെപ്റ്റംബർ 23 മുതൽ ഒക്ടോബർ രണ്ടു വരെ ലഭിക്കുക.
ആപ്പിൾ അംഗീകൃത സ്റ്റോറുകളിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇഎംഐ എന്നിവ ഉപയോഗിച്ചു നടത്തുന്ന വാങ്ങലുകളിൽ 6000 രൂപ വരെയുള്ള തൽക്ഷണ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്കു ലഭിക്കും. ?ഐ ഫോൺ ഫോർ ലൈഫ് പദ്ധതി' തെരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്കു കഴിയും. ഏറ്റവും പുതിയ ഐഫോൺ 17ൻറെ വിലയുടെ 75 ശതമാനം ചെലവുകളില്ലാത്ത 24 ഇഎംഐകൾ വഴി അടച്ച് ഇതു പ്രയോജനപ്പെടുത്താനാവും. ഈ ആനുകൂല്യങ്ങൾക്കു പുറമേ വായ്പാ പദ്ധതികളിലും പ്രത്യേക ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഉൽസവ കാലത്ത് അധിക ആഹ്ലാദവും മൂല്യവുമാണ് ഫെസ്റ്റീവ് ബൊണാൻസയിലൂടെ തങ്ങൾ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു. മുൻനില ബ്രാൻഡുകളിലായുള്ള വിപുലമായ ആനുകൂല്യങ്ങൾ, ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ രൂപകൽപന ചെയ്തിട്ടുള്ള ഇളവുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, കാർഡ് ഇല്ലാത്ത ഇഎംഐ, കൺസ്യൂമർ ഫിനാൻസ് തുടങ്ങിയവയിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇവ പ്രയോജനപ്പെടുത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ ചെലവുകളില്ലാത്ത ഇഎംഐ തെരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പളക്കാർക്ക് 5000 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. കോർപ്പറേറ്റുകൾക്ക് പ്രത്യേക പലിശ നിരക്ക്. ആനുകൂല്യങ്ങൾ 2025 ഡിസംബർ 15 വരെ ബാധകം.
ഇൻസ്റ്റൻറ് ഓട്ടോ വായ്പകൾക്ക് അർഹരായ ഉപഭോക്താക്കൾക്ക് 999 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. ശമ്പളക്കാർക്ക് 2999 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. തെരഞ്ഞെടുത്ത കോർപറേറ്റുകൾക്ക് പ്രത്യേക പലിശ നിരക്ക്. ആനുകൂല്യങ്ങൾ 2025 ഒക്ടോബർ 31 വരെ ബാധകം.
പ്രത്യേക പലിശ നിരക്കുകൾ 9.99 ശതമാനം മുതൽ. ആനുകൂല്യങ്ങൾ 2025 സെപ്റ്റംബർ 30 വരെ ബാധകം.
ഇരുപതു ലക്ഷം രൂപ വരെയുള്ള വായ്പാ മൂല്യങ്ങളിൽ ആയിരം രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. 2025 ഡിസംബർ 31 വരെ ബാധകം.
ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അടുത്തുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഫെസ്റ്റീവ് ബൊണാൻസ ആനുകൂല്യങ്ങളെ കുറിച്ചു കൂടുതൽ അറിയുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും https://www.icicibank.com/campaigns/bonanza/index.html സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.