Sections

സ്മാർട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

Thursday, Apr 09, 2026
Reported By Admin
CSB Bank Launches Smart Save Account with Auto-Sweep Facility and Up to 7% Interest

കൊച്ചി: കോർ ബാങ്കിംഗ് പ്ലാറ്റ്ഫോമിൻറെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിൻറെ ആദ്യ റീട്ടെയിൽ പദ്ധതിയായ സ്മാർട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു.

സേവിംഗ്സ്, കറൻറ്, എൻആർഒ എന്നീ അക്കൗണ്ടുകളിൽ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതൽ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിൻവലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നൽകുന്നു. 'ഓട്ടോ-സ്വീപ്പ്' സൗകര്യമാണ് ഈ അക്കൗണ്ടിൻറെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ഇത്തരത്തിൽ സ്വീപ്പ്-ഇൻ സൗകര്യത്തിലൂടെ മാറ്റുന്ന 13 മാസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. ഉപഭോക്താക്കൾ നേരിട്ട് ഇടപെടാതെ തന്നെ അധികമുള്ള പണം സ്ഥിരനിക്ഷേപമായി മാറുന്നതിനാൽ ഇതിലൂടെ മികച്ച നേട്ടം സാധ്യമാകുന്നു.

ബാങ്കിൻറെ വിപുലമായ ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ കോർ ബാങ്കിംഗ് സംവിധാനത്തിൻറെ സഹായത്തോടെ ഓട്ടോമേഷൻ അടിസ്ഥാനമാക്കിയ, ഉപഭോക്തൃകേന്ദ്രിത സേവനങ്ങൾ കൂടുതൽ വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.

ബാങ്കിംഗ് സേവനങ്ങൾ ലളിതമാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുക എന്ന കാഴ്ചപ്പാടിൻറെ ഭാഗമായാണ് 'സ്മാർട്ട് സേവ് അക്കൗണ്ട്'. ഓട്ടോ സ്വീപ്പ്, ആകർഷകമായ നേട്ടങ്ങൾ, തടസ്സമില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവന ങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം അവരുടെ പണത്തിന് കൂടുതൽ മൂല്യം നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ പരിഷ്കരണത്തിന് പിന്നാലെ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു ബാങ്കായി വളരാനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് സിഎസ്ബി ബാങ്ക് ലയബിലിറ്റീസ് ഹെഡ് അനുപം കുമാർ പറഞ്ഞു.

ഈ പുതിയ സേവനത്തിലൂടെ നവീകരിച്ച സാങ്കേതിക പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായി ബാങ്കിംഗ് പരിഹാരങ്ങൾ ഉപഭോക്താക്കൾക്ക് നൽകിക്കൊണ്ട് ബാങ്കിൻറെ റീട്ടെയ്ൽ മേഖല ശക്തിപ്പെടുത്താനുമാണ് സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.