Sections

സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ ഗിറ്റ്ഹബ് ഇന്ത്യയില്‍

Sunday, Oct 02, 2022
Reported By admin
entrepreneurs

ഗിറ്റ്ഹബ് എന്റര്‍പ്രൈസിന്റെ 20 സീറ്റുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായിരിക്കും

 

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് സൈറ്റായ ഗിറ്റ്ഹബ് (GitHub) അതിന്റെ ഡെവലപ്പര്‍ പ്ലാറ്റ്ഫോമിന് ഇന്ത്യയിലും ആക്സസ് നല്‍കി. ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്കായി തങ്ങളുടെ ഡെവലപ്പര്‍ പ്ലാറ്റ്‌ഫോം തുറന്നിട്ടുണ്ടെന്ന് ഗിറ്റ്ഹബ് അറിയിച്ചു.

ഗിറ്റ്ഹബ് എന്റര്‍പ്രൈസിന്റെ 20 സീറ്റുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായിരിക്കും. ഗിറ്റ്ഹബ് സാങ്കേതിക വിദഗ്ധരുടെ സഹായവും നിര്‍ദ്ദേശവും ഇന്ത്യയിലും ലോകമെമ്പാടുമുള്ള യോഗ്യരായ സംരംഭകര്‍ക്ക് നല്‍കും. ഇന്ത്യയില്‍ എഴുപതു ലക്ഷത്തിലധികവും ആഗോളതലത്തില്‍ എട്ടു കോടി മുപ്പതു ലക്ഷത്തിലധികവും ഡെവലപ്പര്‍മാര്‍  മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്ഹബിനുണ്ട്. അതില്‍, ലോകത്തിലെ ചില മുന്‍നിര വെഞ്ച്വര്‍ ക്യാപിറ്റലുകളും, സ്റ്റാര്‍ട്ടപ്പിനെ സഹായിക്കുന്ന സംഘടനകളും ഉള്‍പ്പെടും.

സംരംഭകര്‍ക്ക് അവരുടെ സ്വപ്നം സഫലീകരിക്കുന്നതിനായി സ്ഥാപനത്തിന്റെ സമ്പൂര്‍ണ്ണ ഡെവലപ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഗിറ്റ്ഹബ് സിഇഒ തോമസ് ഗോമ്‌കെ പറഞ്ഞു. 2023 അവസാനത്തോടെ എല്ലാ ഉപയോക്താക്കളും ഒരു 2-ഫാക്ടര്‍ ഓതന്റിക്കേഷണെങ്കിലും ഉപയോഗിക്കേണ്ടതുണ്ടെന്ന് ഗിറ്റ്ഹബ് അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.