Sections

ജിഞ്ചർ ടീയുടെ ഗുണങ്ങൾ: ശരീരഭാരം കുറയ്ക്കാനും ആരോഗ്യം വർധിപ്പിക്കാനും

Monday, Nov 24, 2025
Reported By Soumya
Ginger Tea Benefits: Weight Loss and Health Boost

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒന്നൊഴിയാതെ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് പലപ്പോഴും അമിതവണ്ണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങൾ വർദ്ധിക്കുന്നു. എന്നാൽ അതിൽ നിന്ന് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എന്തുകൊണ്ടും ഇഞ്ചിച്ചായ. സ്ഥിരമായി ഇഞ്ചിച്ചായ കുടിക്കുന്നവരെങ്കിൽ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശേഷി ഉൾപ്പടെ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇഞ്ചിച്ചായ എന്തുകൊണ്ടും മികച്ചതാണ്. ഇത് പലപ്പോഴും ജലദോഷത്തെ പ്രതിരോധിക്കുന്നതിനും ചുമ പോലുള്ള പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആളുകൾ ഗ്രീൻ ടീ പോലുള്ളവ കഴിക്കുമ്പോൾ അതിന് ബദലാക്കി ഉപയോഗിക്കാവുന്നതാണ് ഇഞ്ചിച്ചായ. എന്നാൽ ഇത് എപ്രകാരം ശരീരഭാരം കുറയ്ക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ.

  • ഈ അടുത്ത് നടത്തിയ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പ്രകാരം തടി കുറയ്ക്കുന്നതിൽ ഇഞ്ചി വളരെയധികം സഹായിക്കുന്നു. പതിവായി കഴയിക്കുന്നത് വഴി നിങ്ങൾക്ക് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ അരക്കെട്ടിന്റേയും ഇടുപ്പിന്റേയും അനുപാതം മികച്ചതാക്കുന്നു. അത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു.
  • ഇഞ്ചിച്ചായ എത്രത്തോളം ഫലപ്രദമാണ് എന്നത് പക്ഷേ ഇന്നും ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും ഈ റിപ്പോർട്ട് പ്രകാരം ശരീരഭാരം കുറയുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പലപ്പോഴും അതിന്റെ വ്യാപ്തി വളരെ പരിമിതമായതാണ്. ദിവസവും നിങ്ങളുടെ ചായയിൽ ഇഞ്ചി ചേർക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഇത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണത്തേയും കുറയ്ക്കും
  • ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചി എന്നതിൽ സംശയം വേണ്ട. കാരണം ഇത് നിങ്ങളുടെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. കൂടാതെ പ്രമേഹം പോലുള്ള രോഗാവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ട്രൈഗ്ലിസറൈഡുകളിലും സ്വാധീനം ചെലുത്തുന്നതിന് ഇഞ്ചി മികച്ചതാണ്. ഇഞ്ചി പല വിധത്തിലുള്ള ഗുണങ്ങൾ പ്രദാനം ചെയ്യുന്നതിനോടൊപ്പം തന്നെ തടി കുറയ്ക്കുന്ന കാര്യത്തിൽ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.
  • ഇഞ്ചിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾക്കായി ഇഞ്ചിയെ മാത്രം ആശ്രയിക്കാൻ സാധിക്കുകയില്ല. എങ്കിലും ഒരു മികച്ച സപ്ലിമെന്റ് ആയി ഇത് കണക്കാക്കപ്പെടുന്നു. ഇഞ്ചിച്ചായ ശരീര ഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ മികച്ച ദഹനത്തിനും സഹായിക്കുന്നു. അത് കൂടാതെ ഛർദ്ദി, ഓക്കാനം എന്നിവ ഒഴിവാക്കുന്നതിനും അണുബാധകളെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.