Sections

ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ ശക്തനാകാനൊരുങ്ങി ഗൗതം അദാനി

Sunday, Aug 21, 2022
Reported By admin
adani

അദാനി പവറിന്റെ ഏകീകൃത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം ഉയര്‍ന്ന് 31,686 കോടി രൂപയായി

 

ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ ശക്തനാകാനൊരുങ്ങി ഗൗതം അദാനി. തെര്‍മല്‍ പവര്‍ മേഖലയിലെ വന്‍കിട കമ്പനിയായ ഡിബി പവറിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് അദാനി.7017 കോടിരൂപയുടെ ഏറ്റെടുക്കലിനാണ് കളമൊരുങ്ങുന്നത്. ഭാസ്‌കര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണിത്. 600 എംവി കപ്പാസിറ്റിയുള്ള രണ്ട് തെര്‍മല്‍ പവര്‍ പ്ലാന്റാണ് കമ്പനിക്കുള്ളത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ താപവൈദ്യുതി ശേഷി നിലവില്‍ 13610 മെഗാവാട്ടില്‍ നിന്ന് 14810 മെഗാവാട്ടായി ഉയരും. 1600 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.

വാര്‍ഷിക ജനറല്‍ യോഗത്തില്‍ കമ്പനിയുടെ കപ്പാസിറ്റി 2028 ആകുമ്പോഴേക്കും 16850 മെഗാവാട്ടായി വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.ഡിബി പവറിന് നിലവില്‍ കോള്‍ ഇന്ത്യയുടെ ഇന്ധന വിതരണ കരാറുണ്ട്. ദീര്‍ഘകാല കരാറാണിത്. 923.5 മെഗാവാട്ടിനുള്ള കരാറാണ് ലഭിച്ചത്. കമ്പനി 2022ല്‍ ഇത് 3488 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്.

അദാനി പവറിന്റെ ഏകീകൃത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം ഉയര്‍ന്ന് 31,686 കോടി രൂപയായി. എബിറ്റാഡ 30 ശതമാനം കുതിച്ചുയര്‍ന്ന് 13789 കോടിയായി. മര്‍ച്ചന്‍ താരിഫിലെ വളര്‍ച്ചയാണ് കമ്പനിക്ക് ഗുണമായത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തെ 1,240 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 4,912 കോടി രൂപയായിരുന്നു.

ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഛത്തീസ്ഗഡിലെ താപവൈദ്യുത മേഖലയില്‍ കമ്പനിയുടെ ഓഫറുകളും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് അദാനി പവര്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.