Sections

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് പുറത്തിറക്കി 

Saturday, Aug 20, 2022
Reported By
India's first double decker bus

അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് ബസ് നിര്‍മ്മിക്കുന്നത്


ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ്, സ്വിച്ച് EiV 22, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി മുംബൈയില്‍ അനാച്ഛാദനം ചെയ്തു. അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് ബസ് നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച EiV 22, ലോകത്തിലെ ആദ്യ സെമി-ലോഫ്‌ലോര്‍, എയര്‍ കണ്ടീഷന്‍ഡ്, ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസാണ്.

അത്യാധുനിക സാങ്കേതികവിദ്യ, ഡിസൈന്‍, ഉയര്‍ന്ന സുരക്ഷ, മികച്ച ഇന്‍-ക്ലാസ് കംഫര്‍ട്ട് ഫീച്ചറുകള്‍ തുടങ്ങിയ പ്രത്യേകതകളോടൊപ്പം 65 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. ഫീല്‍ ഗുഡ് ഇന്റീരിയര്‍, മുന്നിലും പിന്നിലും വീതിയേറിയ വാതിലുകള്‍, രണ്ട് സ്റ്റെയര്‍കെയ്‌സുകള്‍, ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എമര്‍ജന്‍സി ഡോര്‍ എന്നീ സവിശേഷതകളുമുണ്ട്. മുംബൈയില്‍ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളുടെ 200 ഓര്‍ഡറുകള്‍ ഇതിനോടകം തന്നെ സ്വിച്ച് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.