Sections

ഫൺസ്‌കൂൾ ഇന്ത്യ 'പോ പട്രോൾ' കളിപ്പാട്ടങ്ങളുടെ ലൈസൻസ് സ്വന്തമാക്കി

Wednesday, Aug 19, 2026
Reported By Admin
Funskool India Launches PAW Patrol Toys in India

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ്, ജനപ്രിയ കുട്ടികളുടെ വിനോദ പരമ്പരയായ 'പോ പട്രോൾ' കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കി. കനേഡിയൻ കളിപ്പാട്ട-വിനോദ കമ്പനിയായ സ്പിൻ മാസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഫൺസ്കൂൾ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്കായുള്ള പോ പട്രോൾ കളിപ്പാട്ടങ്ങൾ ചെറുകിട വ്യാപാരശാലകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ലഭ്യമാകും. ബേസിക് വാഹന മോഡലുകൾക്ക് 929 രൂപയും, ഡൈനോ മൂവി പ്രമേയത്തിലുള്ള വാഹനങ്ങൾക്ക് 1,499 രൂപയും, തീം വെഹിക്കിൾ ചേസ് വാഹനങ്ങൾക്ക് 1,699 രൂപയുമാണ് വില. ചേസ്, മാർഷൽ, സ്കൈ, റബിൾ, റോക്കി, സുമ തുടങ്ങിയ പോ പട്രോൾ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളാണ് പുറത്തിറക്കുന്നത്.

ഫൺസ്കൂൾ ഇന്ത്യ സിഇഒ കെ. എ. ഷബീർ പറഞ്ഞു, 'ആഗോളതലത്തിൽ ജനപ്രിയമായ കഥാപാത്രങ്ങളെയും ഉൽപ്പന്നങ്ങളെയും ഇന്ത്യൻ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പങ്കാളിത്തം. കമ്പനിയുടെ വിപുലമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി പോ പട്രോൾ കളിപ്പാട്ടങ്ങൾ രാജ്യത്തുടനീളം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.