- Trending Now:
വീഗന്‍ ഭക്ഷണത്തിന്റെ ആവശ്യകത വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. എല്ലാ വീഗന്‍ ഭക്ഷണത്തിലും സര്‍ക്കാര്‍ അംഗീകൃത വീഗന്‍ ലോഗോ...
വീഗന്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എഫ്എസ്എസ്എഐ. വീഗന്‍ ഭക്ഷണത്തിന്റെ ആവശ്യകത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഈ വിഭാഗത്തില്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വീഗന്‍ തന്നെയാണെന്ന് ഉറപ്പാക്കാനാണ് പുതിയ നീക്കം. എല്ലാ വീഗന്‍ ഭക്ഷണത്തിലും സര്‍ക്കാര്‍ അംഗീകൃത വീഗന്‍ ലോഗോ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്എസ്എസ്എഐ) ലോഗോ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ പറയുന്നതനുസരിച്ച് വീഗന്‍ ഫുഡ് എന്നാല്‍ മൃഗങ്ങളില്‍ നിന്ന് നിര്‍മ്മിക്കാത്ത ഭക്ഷണങ്ങളാണ്. അതായത് അവയുടെ ഉല്‍പാദനത്തിലും സംസ്‌കരണത്തിലും ചേരുവകള്‍, അഡിറ്റീവുകള്‍, ഫ്‌ലേവറുകള്‍, എന്‍സൈമുകളും തുടങ്ങിയവയില്‍ ഒന്നിലും മൃഗങ്ങളില്‍ നിന്നുള്ളവ ഉപയോഗിക്കില്ല. വീഗനുകള്‍ പാല്‍, പാലുല്‍പന്നങ്ങള്‍, മൃഗങ്ങളില്‍ നിന്നു ലഭിക്കുന്ന മുട്ട, ജെലാറ്റിന്‍, തേന്‍ എന്നിവയൊന്നും കഴിക്കില്ല.
ഈ ഉല്പന്നങ്ങള്ക്ക് വില വര്‍ധിക്കും; ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയാം... Read More
വീഗന്‍ ഭക്ഷണങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാനും വേര്‍തിരിക്കാനും സഹായിക്കുന്ന ഒരു ലോഗോ 2021 സെപ്റ്റംബറില്‍ എഫ്എസ്എസ്എഐ പ്രത്യേകമായി പുറത്തിറക്കിയിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയും വീഗന്‍ എന്ന പേരില്‍ ഭക്ഷണം നിര്‍മ്മിക്കുകയോ പാക്ക് ചെയ്യുകയോ വില്‍ക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഉത്തരവില്‍ പറയുന്നു. നോണ്‍-വീഗന്‍ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തി നല്ല നിര്‍മ്മാണ രീതികള്‍ പിന്തുടരണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചു.
ഒരേ പ്രൊഡക്ഷന്‍ യൂണിറ്റില്‍ പണ്ട് വിഭാഗത്തിലെ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ കൃത്യമായ ശുചീകരണം ഉറപ്പാക്കണമെന്നും യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയെല്ലും വൃത്തിയാക്കി ഉചിതമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.