- Trending Now:
ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ പട്ടികവർഗ്ഗയുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലും നൽകുന്നു. സംസ്ഥാന പട്ടികവർഗ്ഗവികസനവകുപ്പിന്റെ ധനസഹായത്തോടെയാണ് കോഴ്സ്. പരിശീലത്തിന്റെ മുഴുവൻ ചെലവും വകുപ്പു വഹിക്കും. പ്രതിമാസ സ്റ്റൈപ്പന്റും നല്കും.
കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിന്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻപേർക്കും തൊഴിൽ ലഭ്യമാക്കും. ക്രിയേറ്റീവ്, ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്സുകളാണ് ഇവ. അഭിരുചിനിർണയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.
ഇന്നവേഷൻ ചലഞ്ച് - 2023 ൽ പങ്കെടുക്കാൻ അവസരം... Read More
പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പ്ലസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് 96560 39911-ൽ വിളിക്കാം. വെബ്സൈറ്റ്: www.amd.edu.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.