Sections

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കടല്‍യാത്ര ഒരുക്കുന്നു

Monday, Oct 24, 2022
Reported By MANU KILIMANOOR

കുമരകത്തു നിന്ന് ബസില്‍ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വണ്‍ഡേ വണ്ടര്‍ യാത്രയുടെ ഭാഗമാവുന്നത്


സാധാരണക്കാര്‍ക്ക് കടല്‍യാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂര്‍ഫെഡിന്റെ അറേബ്യന്‍ സീ പാക്കേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നു. ഇതുവരെ വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കുമരകത്ത് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കാളികളാകാം. മാസത്തില്‍ 2 തവണയായി 50 വിദ്യാര്‍ഥികളെയാണ് കടല്‍ യാത്രയ്ക്കായി കൊണ്ടു പോവുക. കുമരകത്തെ 3 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ആദ്യസംഘത്തിലുള്ളത്. കുമരകത്തു നിന്ന് ബസില്‍ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വണ്‍ഡേ വണ്ടര്‍ യാത്രയുടെ ഭാഗമാവുന്നത്.

കപ്പലില്‍ യാത്രതിരിക്കുന്ന സംഘം 3 മണിയൊടെ തിരികെ എത്തും പിന്നെ കൊച്ചിയിലെ ചില കാഴ്ചകളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ടൂര്‍ഫെഡിന്റെ അറേബ്യന്‍ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷംപേര്‍ കൊച്ചിയിലെ കപ്പല്‍യാത് ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂര്‍ ഫെഡ് ഒരുക്കുന്നുണ്ട്.കുമരകം പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ധന്യാബാബു, ജില്ലാപഞ്ചായത്ത് അംഗം കെ വി ബിന്ദു, ടൂര്‍ ഫെഡ് മാനേജിങ് ഡയറക്റ്ററും സഹകരണവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ പി. കെ ഗോപകുമാര്‍ പഞ്ചായത്ത് അംഗങ്ങള്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.