Sections

സൗജന്യമായി കുടിവെള്ളം: ഇന്നു തന്നെ അപേക്ഷ സമർപ്പിക്കൂ...

Sunday, Jan 15, 2023
Reported By admin
water

അപേക്ഷയുടെ സ്ഥിതിവിവരം എസ്എംഎസ് ആയി ലഭിക്കും


പ്രതിമാസം 15 കിലോലിറ്ററിൽ താഴെ ഉപയോഗിക്കുന്നവർക്ക് സൗജന്യ ശുദ്ധജലം ലഭിക്കും. ബിപിഎൽ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്കാണ് ഈ സൗജന്യത്തിനുള്ള അർഹത. ശുദ്ധജലം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകണം. ഇതിനുള്ള സൗകര്യം ജല അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 31നു മുമ്പ് അപേക്ഷ ലഭിച്ചിരിക്കണമെന്ന് വാട്ടർ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

https://kwa.kerala.gov.in/bpl-renewal എന്ന ലിങ്കിൽ പ്രവേശിച്ച് ബി പി എൽ ഉപഭോക്താക്കൾ റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക കസ്റ്റമർ ഐഡി, റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപഭോക്താവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ റജിസ്ട്രേഷൻ സമയത്ത് നൽകണം.

റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച വാട്ടർ ബില്ല്, വില്ലേജ് ഓഫീസിൽ കരം അടച്ച രശീതി എന്നിവയുടെ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷയുടെ സ്ഥിതിവിവരം എസ്എംഎസ് ആയി ലഭിക്കും. കൂടുതൽ വിവരങ്ങൾ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.