- Trending Now:
കോഴിക്കോട്: National Career Service Centre (NCSC) തിരുവനന്തപുരം, NIELIT കോഴിക്കോട്, കെൽട്രോൺ നോളജ് സെന്ററുകൾ എന്നിവയുമായി സഹകരിച്ച് SC/ST വിഭാഗങ്ങൾക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് (Cyber Secured Web Development Associate) അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോടുള്ള നോളേജ് സെന്ററിൽ ആണ് കോഴ്സ് നടത്തുന്നത്.
പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ. മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0495-2301772, 8590605275 എന്നീ ഫോൺ നമ്പറുകളിൽബന്ധപ്പെടുക.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.