Sections

കര്‍ഷകര്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് 

Saturday, Oct 15, 2022
Reported By admin
farmers

കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുമായിട്ടാണ് ഇത് സ്ഥാപിതമായത്


കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ശരിയായ ഉല്‍പ്പന്നങ്ങളും, ഉപകരണങ്ങളും, വളങ്ങളും ആവശ്യമാണ്. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നല്‍കുന്ന നിരവധി കമ്പനികള്‍ ഇന്ന് നിലവില്‍ ഉണ്ട്, IFFCO-MC Crop Science Private Limited അതിലൊന്നാണ്.

കര്‍ഷക സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടിയാണ് കമ്പനി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവര്‍ക്ക് ന്യായമായ വിലയ്ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളിലെല്ലാം IFFCO-MC പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളയുടെ സംരക്ഷണത്തിനും ആവശ്യങ്ങള്‍ക്കും സമ്പൂര്‍ണ്ണ പരിഹാരങ്ങള്‍ നല്‍കുന്ന തരത്തിലാണ് ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയിരിക്കുന്നത്. ഗുണനിലവാരത്തില്‍ മികച്ച ഉറപ്പ് നല്‍കുന്നതിനും, കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുമായിട്ടാണ് ഇത് സ്ഥാപിതമായത്.

കാലവര്‍ഷക്കെടുതിയും കാലാവസ്ഥാ വ്യതിയാനവും കാരണം ആയിരക്കണക്കിന് കര്‍ഷകരാണ് ഓരോ വര്‍ഷവും വിളനാശം നേരിടുന്നത്. മാത്രമല്ല, കഴിഞ്ഞ മാസം മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ വിവിധ വിളകള്‍ നശിക്കുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, IFFCO-MC Crop Science Private Limited 'കിസാന്‍ സുരക്ഷാ ബീമാ യോജന' എന്ന പദ്ധതി ആരംഭിച്ചു, ഇതിന്റെ കീഴില്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വിള ഇന്‍ഷുറന്‍സും സൗജന്യമായി നല്‍കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.