Sections

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 4.78 ലക്ഷം രൂപ വായ്പ; സത്യാവസ്ഥ അറിയാം

Wednesday, Jan 25, 2023
Reported By admin

ആരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും അറിയിച്ചു


രാജ്യത്തെ എല്ലാ ആധാർ കാർഡ് ഉടമകൾക്കും 4.78 ലക്ഷം രൂപ വീതം കേന്ദ്രസർക്കാർ വായ്പയായി നൽകുമെന്ന് പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ ഫോർവേർഡ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകി.

വ്യാജരേഖ ഉണ്ടാക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ആരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. ഓഗസ്റ്റ് മുതലാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണം നടക്കുന്നത്. നിരവധി തവണ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും പിഐബി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.