Sections

അമേരിക്കയില്‍ പണപ്പെരുപ്പം; സാധാരണ ജീവിതം പ്രതിസന്ധിയില്‍ ?

Saturday, Dec 11, 2021
Reported By admin
US inflation

1982ന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പമാണ്

 

അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നത് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം 6.8 ശതമാനം ഉയര്‍ന്നതായി ഉപഭോക്തൃ വില സൂചിക കാണിക്കുന്നു.ഇത് ഏകദേശം 1982ന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പമാണ്.

കാറുകള്‍,ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില വര്‍ദ്ധിച്ചതും വിതരണ ശൃഖലയിലെ പ്രശ്‌നങ്ങളും ഒക്കെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധനവിലേക്ക് കാര്യങ്ങളെത്തിക്കുന്നു.സാമ്പത്തിക വിദഗ്ധരും നയരൂപീകരണക്കാരും പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കില്ലെന്ന് പറയുന്നെങ്കിലും ഉപഭോക്തൃ വില സൂചികയെ പണപ്പെരുപ്പം ബാധിക്കുന്നുണ്ട്.നവംബറില്‍ ഉപഭോക്തൃ വില സൂചിക 0.7 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 6.7 ശതമാനവും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.പണപ്പെരുപ്പം ഒക്ടോബറില്‍ 6.2 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

ഉപഭോക്തൃ വില കുത്തനെ ഉയരുകയാണ് കഴിഞ്ഞ വര്‍ഷം 6.8 ശതമാനവും ഈ കഴിഞ്ഞ നവംബറില്‍ 0.8 ശതമാനവുമാണ് ഉയര്‍ന്നത്.ചില്ലറ വ്യാപാരികള്‍,വെയര്‍ഹൗസുകള്‍,വിതരണക്കാര്‍,ഷിപ്പിംഗ് കമ്പനികള്‍ എന്നിവ വിപണിയിലെ ആവശ്യത്തിനായി നെട്ടോട്ടത്തിലാണ്.നവംബറിലെ പണപ്പെരുപ്പവും വില വര്‍ദ്ധനയും കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കോവിഡ് മാന്ദ്യത്തില്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ച് 1.9 ട്രില്യണ്‍ ഡോളര്‍ ഉത്തേജക ബില്ലിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്.

അമേരിക്കയിലെ പണപ്പെരുപ്പം നമ്മുടെ നാട്ടില്‍ വലിയ സംഗതി അല്ലെങ്കിലും ഈ വാക്ക് പലപ്പോഴും കേട്ടുപരിചയമുള്ളതാകും എന്താണ് ഈ പണപ്പെരുപ്പം ?

ലളിതമായി പറഞ്ഞാല്‍ പണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വിലക്കയറ്റമാണ് പണപ്പെരുപ്പം.ഉദാഹരണത്തിന് ഒരു നിശ്ചിത തുക കൊണ്ട് ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ വാങ്ങിയ ഒരു വസ്തു ഇപ്പോള്‍ വാങ്ങുമ്പോള്‍ അതിന്റെ വില ഉയര്‍ന്നിട്ടുണ്ടാകും.

ഏറ്റവും സിംപിളായി പറഞ്ഞാല്‍ നിങ്ങള്‍ 100 രൂപയ്ക്ക് ഒറു കിലോ അരി വാങ്ങി എന്നു വെയ്ക്കുക വാര്‍ഷിക പണപ്പെരുപ്പം 10% ആണ്.അടുത്ത വര്‍ഷം ഇതേ അരിക്ക് നിങ്ങള്‍ 110 രൂപ നല്‍കേണ്ടി വരും.നിങ്ങളുടെ വരുമാനം പണപ്പെരുപ്പ നിരക്കിലെങ്കിലും വര്‍ദ്ധിച്ചില്ലെങ്കില്‍ അരിയോ മറ്റ് ഉത്പന്നങ്ങളോ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥ വരും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.