Sections

സ്‌ക്രീൻ ഷെയറിംഗ് മുതൽ മൾട്ടിപ്പിൾ അക്കൗണ്ട് വരെ വാട്ട്‌സാപ്പിന്റെ പുതിയ 5 ഫീച്ചറുകൾ

Monday, Jun 19, 2023
Reported By Admin
Whatsapp

വാട്ട്‌സാപ്പിന്റെ പുതിയ 5 ഫീച്ചറുകൾ


പുതിയ പുതിയ ഫീച്ചറുകളിലൂടെ ഉപഭോക്താക്കൾക്ക് എപ്പോഴും മെച്ചപ്പെട്ട സേവനം നൽകുന്നതിന് മുൻപന്തിയിൽ നിൽക്കുന്നവരാണ് ഫെയ്സ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ. മെറ്റ ഇപ്പോൾ തങ്ങളുടെ മെസേജിംഗ് ആപ്പായ വാട്ട്സാപ്പിൽ പുതിയതായി അവതരിപ്പിക്കാൻ പോകുന്ന അഞ്ച് ഫീച്ചറുകളെപ്പറ്റി അറിയാം.

1. മെറ്റീരിയൽ ഡിസൈൻ ത്രീ:

മെറ്റീരിയൽ ഡിസൈൻ ത്രീ മാർഗനിർദേശം അനുസരിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വൈകാതെ തന്നെ റീഡിസൈൻഡ് സ്വിച്ചുകളും ഫ്ളോട്ടിങ് ആക്ഷൻ ബട്ടണുകളും ലഭ്യമാകും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

2. സ്ക്രീൻ ഷെയറിങ് ഫീച്ചർ:

സ്ക്രീൻ ഷെയർ ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. സ്ക്രീൻ ഷെയർ ചെയ്യുന്നതിന് ഉപയോക്താവിന് പൂർണ അനുമതി നൽകുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ്. വിൻഡോസ്, ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വൈകാതെ തന്നെ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും

3.ഷോർട്ട് വീഡിയോ മെസേജുകൾ:

ഷോർട്ട് വീഡിയോയിലൂടെ ആശയവിനിമയം നടത്താൻ കഴിയുന്നതാണ് ഈ ഫീച്ചർ.60 സെക്കൻഡ് വീഡിയോ ഷൂട്ട് ചെയ്ത് കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പങ്കുവെയ്ക്കാൻ കഴിയുന്ന വിധമാണ് സംവിധാനം.

4. വാട്സ്ആപ്പ്- മൾട്ടി അക്കൗണ്ട്:

ഒരു സിംഗിൾ ഡിവൈസിൽ തന്നെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. നിലവിൽ രണ്ടു അക്കൗണ്ടുകൾ ഒരേ സമയം ഉപയോഗിക്കുന്നതിന് രണ്ട് ഡിവൈസുകൾ വേണം

5. മെറ്റ ക്വസ്റ്റ് കോമ്പാറ്റമ്പിലിറ്റി:

ഡിവൈസുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫീച്ചറാണിത്. നിലവിലുള്ള വാട്സ്ആപ്പ് അക്കൗണ്ടിനെ മെറ്റ ക്വസ്റ്റ് ഡിവൈസുമായി ബന്ധിപ്പിക്കുന്ന ഫീച്ചറാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.