Sections

fifa worldcup 2022 : അർജന്റീന നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപയുമായി, മറ്റ് ടീമുകൾക്ക് എത്ര പ്രതിഫലം ലഭിയ്ക്കും?

Monday, Dec 19, 2022
Reported By admin
worldcup

യഥാർത്ഥ സോളിഡ് ഗോൾഡ് ട്രോഫി വിജയിക്കുന്ന ടീമിന് നൽകാറില്ല


ഫിഫ് വേൾഡ്കപ്പ് 2022 ന്റെ ഫൈനൽ വേദിയ്ക്കാണ് ഡിസംബർ 18 എന്ന ചരിത്ര ദിവസം സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 ന് അർജന്റീനയും ഫ്രാൻസും തമ്മിൽ ആയിരുന്നു മത്സരം. 36 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്ക് കപ്പും നേടിയാണ് അർജന്റീന മടങ്ങിയത്. കഴിഞ്ഞ തവണത്തെ വിജയികളായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 ന് തോൽപ്പിച്ചാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്. അപ്പോൾ ലോകകപ്പ് വിജയികളായ അർജന്റീനയ്ക്കും റണ്ണർ അപ്പായ ഫ്രാൻസിനും എത്രയാണ് സമ്മാനത്തുകയായി ലഭിക്കുകയെന്നും ഫിഫ ലോകകപ്പ് ട്രോഫിയുടെ യഥാർത്ഥ മൂല്യം എന്താണെന്നും നോക്കിയാലോ.

വിജയിക്കുന്ന ടീമിന് നൽകുന്ന സമ്മാനത്തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മത്സരമാണ് ഫിഫ ലോകകപ്പ്. ഫിഫ ലോകകപ്പിന്റെ ട്രോഫി പരിശുദ്ധമായ 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 144 കോടി രൂപ (20 മില്യൺ ഡോളർ അല്ലെങ്കിൽ 16.4 മില്യൺ പൗണ്ട്) വില വരും. യൂറോസ്പോർട്ട് റിപ്പോർട്ട് അനുസരിച്ച് ഫിഫ ലോകകപ്പ് ട്രോഫിയെ 'solid gold' എന്നാണ് എന്നാണ് വിളിക്കാറുള്ളത്. 36.5 സെന്റിമീറ്റർ ഉയരവും 13 സെന്റിമീറ്റർ വ്യാസവും 6.175 കിലോഗ്രാം ഭാരവുമാണ് വേൾഡ് കപ്പ് ട്രോഫിയ്ക്കുള്ളത്. എന്നാൽ യഥാർത്ഥ സോളിഡ് ഗോൾഡ് ട്രോഫി വിജയിക്കുന്ന ടീമിന് നൽകാറില്ല. പകരം സ്വർണ്ണം പൂശിയ വെങ്കല ട്രോഫിയുടെ പകർപ്പാണ് സമ്മാനമായി നൽകാറുള്ളതെന്നും യൂറോസ്പോർട്ട് റിപ്പോർട്ടിൽ പറയുന്നു.

അപ്പോൾ എവിടെയാണ് യഥാർത്ഥ ട്രോഫി എന്നല്ലേ ? ഫിഫ ലോകകപ്പ് സോളിഡ് ഗോൾഡ് ട്രോഫി സൂക്ഷിച്ചിരിക്കുന്നത് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ മ്യൂസിയത്തിലാണ്. ഇത് ആരാധകർക്ക് കാണാനായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്നാൽ ആരാധകർക്ക് വേണ്ടി മാത്രമല്ല ചില ഔദ്യോഗിക ചടങ്ങുകൾ നടക്കുമ്പോൾ ആദര സൂചകമായി ഇത് കൊണ്ട് വയ്ക്കാറുണ്ടെന്നും യൂറോ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

മുൻകാല വിജയികൾ

ലോക രാജ്യങ്ങളിൽ ഇതുവരെ ബ്രസീലാണ് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കിരീടം നേടിയിട്ടുള്ളത്. അഞ്ച് തവണയാണ് ബ്രസീൽ കിരീടം നേടിയിട്ടുള്ളത്. ഇറ്റലിയും ജർമ്മനിയും 4 തവണ വീതവും ഫിഫ നേടിയിട്ടുണ്ട്. ഇത്തവണത്തെ വിജയത്തോടു കൂടി അർജന്റീന 3 തവണ ലോക കപ്പിൽ മുത്തമിട്ടു. ഫ്രാൻസ്, ഉറുഗ്വായ് എന്നീ ടീമുകൾ രണ്ടുതവണ വീതം കപ്പ് നേടിയിട്ടുണ്ട്.

വിജയിക്ക് എത്ര രൂപ സമ്മാനം ലഭിക്കും ?

വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ച് 2022 ലെ ഫിഫ ലോകകപ്പ് വിജയിക്കുന്ന ടീമിന് 42 മില്യൺ ഡോളർ പ്രൈസ് മണി നൽകും. അതേസമയം റണ്ണർ അപ്പ് ടീമിന് 30 മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും. അതായത് ഇന്ത്യൻ രൂപ 344 കോടി രൂപയിലധികം ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 248 കോടി രൂപയിലധികവും സമ്മാനത്തുകയായി ലഭിക്കും.

ടീമുകൾക്ക് ലഭിക്കുന്ന പ്രതിഫലത്തുകകൾ

ലോകകപ്പ് ജേതാവ് - $ 42 ദശലക്ഷം

ലോകകപ്പ് റണ്ണറപ്പ് - 30 മില്യൺ ഡോളർ

മൂന്നാം സ്ഥാനത്തുള്ള ടീം - $27 ദശലക്ഷം

നാലാം സ്ഥാനത്തുള്ള ടീം - $25 ദശലക്ഷം

സെമിയിൽ തോറ്റ ടീമുകൾ - $17 മില്യൺ വീതം

ക്വാർട്ടർ ഫൈനലിൽ തോറ്റ ടീമുകൾ - $13 മില്യൺ വീതം

ഓൾ റൗണ്ട് 16 ടീമുകൾ - $9 മില്യൺ വീതം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.